പുരുഷന് ബഹുഭാര്യത്വം അനുവദിക്കുമ്പോൾ സ്ത്രീക്ക് എന്തുകൊണ്ട് ബഹുഭർതൃത്ത്വം അംഗീകരിച്ചുകൂടാ എന്ന ചോദ്യം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. അതിന് നേർക്ക് നേരെയുള്ള ഉത്തരം ഒറ്റ വാചകമാണ്. ബഹുഭാര്യത്വം പ്രകൃതിപരമാണ്. അതിനാൽ ഇസ്ലാം അത് അംഗീകരിക്കുന്നു. ബഹുഭർതൃത്ത്വം പ്രകൃതിവിരുദ്ധമാണ്, അതിനാൽ ഇസ്ലാം അംഗീകരിക്കുന്നില്ല. പ്രകൃതിവിരുദ്ധമാണെന്ന് പറയാനുള്ള കാരണമെന്താണ്? ചില പുരുഷന്മാർക്കെങ്കിലും ഒന്നിലധികം സ്ത്രീകളുമായി ബന്ധപ്പെടേണ്ട പ്രകൃതിപരമായ ചില കാരണങ്ങളുണ്ടാകും. ലൈംഗികശാസ്ത്രപഠനങ്ങൾ എടുക്കാം. ഇത്തരമൊരു അവസ്ഥ സ്ത്രീകൾക്കുണ്ടാകുമോയെന്ന് ലൈംഗികശാസ്ത്രജ്ഞൻമാർ പറയട്ടെ, ആരോഗ്യമുള്ള ഒരു പുരുഷനുള്ളിടത്തോളം ഒരു സ്ത്രീക്ക് മറ്റൊരു പുരുഷനെ അവളുടെ ലൈംഗികതക്ക് പ്രകൃതിപരമായ ആവശ്യമായി ഉപയോഗിക്കേണ്ടിവരുമെന്ന് വിലാസമുള്ള ഏതെങ്കിലൊരു ലൈംഗികശാസ്ത്രജ്ഞൻ പറയട്ടെ, അപ്പോൾ നമുക്ക് ഈ വിഷയം ചർച്ച...