
മിക്ക മതങ്ങളും ഒന്നുകില്‍ ആ മതത്തിന്റെ സ്ഥാപകന്റെയോ (ക്രിസ്തുമതം, ബുദ്ധമതം) അല്ലെങ്കില്‍ അതുല്‍ഭവിച്ച സമുദായത്തിന്റെയോ ഗ്രോത്രത്തിന്റെയോ (യഹൂദമതം) അതുമല്ലെങ്കില്‍ ദേശത്തിന്റെയോ (ഹിന്ദുമതം) പേരിലാണറിയപ്പെടുന്നത്. ഇസ്‌ലാം ഈ പൊതു തത്വത്തിന് അപവാദമാണ്. ആ നാമം ഉള്‍കൊള്ളുന്നത് മേല്‍സൂചിപ്പിച്ച സവിശേഷമായ ഗുണത്തെയാണ്. വ്യക്തി, നാമം, ജനത എന്നിവയോട് അതിന് പ്രത്യേക ബന്ധമൊന്നുമില്ല. അതാരുടെയും കുത്തകയുമല്ല. ദൈവം മനുഷ്യര്‍ക്ക് നല്‍കിയ നിയമവ്യവസ്ഥ സ്വമേധയാ അംഗീകരിച്ച് അവന് കീഴ്‌വണങ്ങി ദൈവകല്‍പന അനുസരിച്ച് ജീവിക്കുന്നവനാണ് മുസ്‌ലിം. ഗതകാല ജനസമൂഹങ്ങളിലെ സത്യസന്ധരും സുകൃതികളുമായ ഏതൊക്കെ ആളുകളില്‍ പ്രസ്തുത ഗുണം ഉണ്ടായിരുന്നോ അവരെല്ലാം മുസ്‌ലിങ്ങളായിരുന്നു. ഇന്നും അവരാണ് മുസ്‌ലിംകള്‍ എന്നും അവര്‍തന്നെയായിരിക്കും മുസ്‌ലിംകള്‍.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വാദപ്രതിവാദം പ്രതീക്ഷിക്കുന്നില്ല. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്താം.