തലക്കെട്ടില്‍ വൈരുദ്ധ്യമുണ്ട് എന്ന് തോന്നിയേക്കാം. നിരിശ്വരവാദികള്‍ അല്ലെങ്കില്‍ നാസ്തികര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ദൈവത്തെ നിഷേധിക്കുന്നവരാണല്ലോ പിന്നെങ്ങനെയാണ് അവരുടെ ദൈവസങ്കല്‍പം എന്ന പരാമര്‍ശത്തിന് അര്‍ഥമുണ്ടാകുക എന്ന സംശയം ന്യായമാണ്. ഭൗതിവാദപരമായ ബഹുദൈവത്വമാണ് നാസ്തികര്‍ക്കുള്ളത് എന്ന കാഴ്ചപ്പാടാണ് ഇസ്‌ലാമിനുള്ളത്. ഇസ്‌ലാമിലെ ദൈവം ഒരു പൂജാ വസ്തുവോ വെറുമൊരു ആരാധ്യനോ മാത്രമല്ല. മനുഷ്യന്റെ സാന്‍മാര്‍ഗിക വിധികര്‍ത്താവ് എന്ന ഒരു തലത്തിലാണ് മനുഷ്യനോട് ദൈവം അടുക്കുന്നത്. ദൈവത്തിന്റെ മറ്റെന്ത ഗുണങ്ങളുണ്ടെങ്കിലും അതില്‍ മനുഷ്യന്റെ നിഷേധം ഒട്ടും പ്രതികരണം ചെലുത്തുന്നില്ല. ഉദാഹരണം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന വസ്തുത ആര് നിഷേധിച്ചാലും ഈ സൃഷ്ടിപ്പിന്റെ ഘടനയില്‍ യാതൊരു മാറ്റവും വരുന്നില്ല. എന്നാല്‍ എനിക്ക് സന്‍മാര്‍ഗം മനസ്സിലാക്കാന്‍ ഒരു ദൈവത്തിന്റെ ആവശ്യമില്ല അത് മനസ്സിലാക്കാന്‍...