ഉത്തമസ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് മുഹമ്മദ് നബി(സ) പ്രഖ്യാപിക്കുകയുണ്ടായി. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ സ്വഭാവം പരമപ്രധാനമാണ്. ഒരര്‍ഥത്തില്‍ ആരാധനാനുഷ്ഠാനങ്ങളക്കടക്കം ലക്ഷ്യം വെക്കുന്നത് ഉത്തമസ്വഭാവത്തിന്റെ രൂപീകരണമാണ് എന്ന് സൂക്ഷമമായി നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയും. സ്വാഭാവം മോശമായാല്‍ ആരാധനകള്‍ പോലും സ്വീകരിക്കപ്പെടുകയില്ല. പരലോകത്ത് ജീവിത റികോര്‍ഡില്‍ മുന്തിയ പരിഗണനനല്‍കപ്പെടുക സല്‍സ്വഭാവത്തിനാണ്. വിശുദ്ധഖുര്‍ആന്റെ അധ്യാപനങ്ങളും പ്രവാചകന്റെ പെരുമാറ്റങ്ങളുമാണ് അവയുടെ അടിസ്ഥാനം. പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമമാതൃകയുണ്ടെന്ന ഖുര്‍ആന്‍ സൂക്തവും. പ്രവാചകാ താങ്കള്‍ മഹത്തായ സ്വഭാവമാര്‍ജിച്ചിരിക്കുന്നു എന്ന ഖുര്‍ആന്റെ പ്രഖ്യാപനവും, അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു എന്ന പ്രിയ പത്‌നി ആയിശ(റ)ന്റെ സാക്ഷ്യവും ഈ വസ്തുത വ്യക്തമാക്കുന്നു. നല്ല സ്വഭാവരൂപീകരണത്തിന് സല്‍സ്വഭാവങ്ങളെയും ദുഃസ്വഭാവങ്ങളെയും വേര്‍ത്തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഇസ്‌ലാം അവയെ വ്യക്തമാക്കി തരികയും സല്‍സ്വഭാവം സ്വീകരിക്കാനും ദുഃസ്വഭാവം വെടിയാന്‍ മനുഷ്യനോടവശ്യപ്പെടുകയും ചെയതിട്ടുണ്ട്.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വാദപ്രതിവാദം പ്രതീക്ഷിക്കുന്നില്ല. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്താം.